പ്രിയനടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ പിറന്നാളാണ് ഇന്ന്. പ്രിയതമയ്ക്ക് ആശംസകളറിയിച്ചുള്ള ചിത്രവുമായി ലാലേട്ടൻ എത്തി.
“പിറന്നാൾ ആശംസകൾ പ്രിയ സുചി. ഒരുപാട് സ്നേഹവും പ്രാർത്ഥനകളും നേരുന്നു. അതിനൊപ്പം വർഷമായിരിക്കട്ടെയെന്നും ആശംസിക്കുന്നു” മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ജപ്പാനിൽ യാത്ര പോയപ്പോൾ പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ മാസമാണ് മോഹൻലാലും കുടുംബവും ജപ്പാനിലേക്ക് യാത്ര പോയത്. ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത് ജപ്പാനിൽ വച്ചായിരുന്നു.
“ടോക്കിയോയിൽ നിന്നും സ്നേഹപൂർവ്വം, 35 വർഷത്തെ സ്നേഹവും പങ്കാളിത്തവും ആഘോഷിക്കുന്നു” എന്നാണ് വിവാഹ വാർഷിക ദിവസത്തിലെ മോഹൻലാലിൻറെ പോസ്റ്റിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക