തിരുവനന്തപുരം: കേരളത്തിൽ വേനൽമഴയുടെ ശക്തി കുറഞ്ഞു. ഇന്നും നാളെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ അഞ്ചോടെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കാം. സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക