പ്രമുഖ ചലച്ചിത്ര സംവിധായകനും 2016 ല്‍ അരുവിക്കരയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായിരുന്ന പ്രശസ്ത സംവിധായകന് രാജസേനന് പാര്‍ട്ടി വിട്ടു സിപിഐഎം ൽ ചേർന്നതായി റിപ്പോർട്ട്.
ഇതിനായി എ കെ ജി സെന്ററിലെത്തിയ രാജസേനന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി ചര്‍ച്ച നടത്തി. നിലവില്‍ ബി ജെ പി സംസ്ഥന കമ്മിറ്റിയംഗമാണ് രാജസേനന്.
കലാകാരന്മാര്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കുന്ന പാര്‍ട്ടി സിപിഎമ്മാണ്. ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക