രണ്ട് ദിവസം മുൻപാണ് കോടതി നിർദേശം മറികടന്ന് ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷന്റെ മാലിന്യ നീക്കം ഉണ്ടായത്. ഫോർട്ട് കൊച്ചിയിൽ നിന്ന് 3 വണ്ടികളാണ് വീണ്ടും ബ്രഹ്മപുരത്തേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയത്. തുടർന്ന് സംഭവം വലിയ വിവാദമായിരുന്നു.
സംഭവം വിവാദമായതോടെ മേയർ ഇടപെട്ട് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിർത്തിവെച്ചു. ജൂൺ ഒന്ന് മുതൽ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യവും കൊണ്ടു പോകരുതെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ബ്രഹ്മപുരം തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിർണായക ഇടപെടൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക