അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി നല്ലൊരു അച്ഛനും മനുഷ്യസ്നേഹിയുമായി മലയാള മനസ്സിൽ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യപങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. കേരള സാരിയാണ് ബിരുദദാന ചടങ്ങിൽ ഭാഗ്യ അണിഞ്ഞത്. നിരവധി പേർ ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച് കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.
ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, ലക്ഷ്മി സുരേഷ് എന്നിവരും സുരേഷ് ഗോപിയുടെ മറ്റു മക്കളാണ്. അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക