ഇന്ന് ദേശീയ മുട്ട ദിനമാണ്. മുട്ടയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എല്ലാ വർഷവും ജൂൺ 3 ന് യുഎസ് ദേശീയ മുട്ട ദിനം ആഘോഷിക്കുന്നു. ഒരു മുട്ടയിൽ ഏകദേശം 7 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ് എന്നിവ വളരെയധികം അടങ്ങിയിരിക്കുന്നു.
മുട്ട ഗുണം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കാരണം, മുട്ടയിൽ ട്രിപ്റ്റോഫാൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഈ ട്രിപ്റ്റോഫാൻ യഥാർത്ഥത്തിൽ മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിലെ ഹോർമോൺ തകരാറുകൾ കുറയ്ക്കുകയും ചെയ്യുന്നവയാണ്.
മുട്ടയിലെ വിറ്റാമിൻ ഡി മസ്തിഷ്ക കോശങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു. മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ രണ്ട് വിധത്തിൽ സഹായിക്കുന്നുണ്ട്. ഒന്നാമതായി, ഇത് ആമാശയത്തിന്റെ ചലനത്തെ വേഗത്തിലാക്കുന്നു. രണ്ടാമതായി, ഇതിലെ പ്രോട്ടീൻ വിശപ്പ് നന്നായി കുറയ്ക്കുന്നു.
ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവ മുട്ടയിൽ അനേകമായി കാണുന്ന ധാതുക്കളാണ് . ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും വളരെ ഗുണം ചെയ്യും. ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക