എല്ലാവർക്കും ഇഷ്ടമുള്ള ഒരു സ്നാക്കാണ് സമൂസ. മൈദയിൽ അല്ലാതെ ഹെൽത്തിയായി എങ്ങനെ സമൂസ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി നമ്മൾ ആദ്യം എടുക്കുന്നത് ഗോതമ്പ് പൊടിയാണ്. ഗോതമ്പ് പൊടിയിലേക്ക് കുറച്ച് എണ്ണയും അല്പം ഉപ്പും പാകത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുക്കണം. ഇത് ചപ്പാത്തിക്ക് പരത്തുന്നതുപോലെ വൃത്താകൃതിയിൽ പരത്തി പകുതി മുറിച്ചെടുക്കുക.
ഇനി ഇതിൽ ഫിൽ ചെയ്യാൻ നമുക്ക് ഒരു മസാല തയ്യാറാക്കാം. ഇതിനായി ആദ്യം ഉരുളക്കിഴങ്ങ് വേവിച്ച് എടുക്കണം. പിന്നീട് ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അതിലേക്ക് ജീരകം ഇട്ട് പൊട്ടിക്കുക. പിന്നീട് ഒരു സവാള ചെറുതായി അരിഞ്ഞതും, എരിവിന് ആവശ്യമായ പച്ചമുളക്,കുറച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചതുംകറിവേപ്പിലയും ചേർത്തു കൊടുക്കാം. എന്നിട്ട് ഇത് നല്ലതുപോലെ വഴറ്റി കൊടുക്കാം. സവാള ബ്രൗൺ നിറം ആകുമ്പോൾ ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും, കാൽ ടേബിൾസ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടേബിൾ സ്പൂൺ ഗരം മസാല എന്നിവ ചേർത്തു കൊടുക്കാം. പൊടികളുടെ പച്ചമണം നല്ലതുപോലെ മാറിക്കഴിയുമ്പോൾ ഇതിലേക്ക് നമ്മൾ വേവിച്ചുവെച്ച ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം.
പിന്നീട് നമ്മൾ പരത്തി വെച്ച സമൂസ ഷീറ്റിലേക്ക് ഈ മിക്സ് ഫിൽ ചെയ്തു കൊടുക്കണം. എന്നിട്ട് കോണാകൃതിയിൽ മടക്കിയ ശേഷം എണ്ണയിൽ ഇട്ട് വേവിച്ചെടുക്കണം. നല്ല ടേസ്റ്റിയും ഹെൽത്തിയുമായ സമൂസ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക