മാറ്റങ്ങളുമായി പുതിയ ലേഔട്ട് ഉള്ള ആൻഡ്രോയ്ഡ് ബീറ്റാ വേർഷൻ പുറത്തിറങ്ങി. കാലാകാലങ്ങളായി ആൻഡ്രോയിഡ് ഉപയോക്താക്കൾ കണ്ടു ശീലിച്ച വാട്സാപ്പിന്റെ യൂസർ ഇന്റർഫേസിൽ കാര്യമായ മാറ്റങ്ങളാണ് പുതിയ ബീറ്റ വേർഷനിൽ വരുത്തിയിരിക്കുന്നത്. ഇന്റർഫേസ് പൂർണമായും മാറ്റാതെ ചില ഘടകങ്ങൾ മാത്രം മാറ്റുകയും വാട്സാപ്പ് വിൻഡോയുടെ നിലവിലുള്ള ലേ ഔട്ട് പുതുക്കുകയും മാത്രമാണ് ചെയ്തിരിക്കുന്നത്.
അടുത്തകാലത്ത് ചാറ്റ് ലോക്ക് ഫീച്ചറും എഡിറ്റ് ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതുമൂലം ആരെങ്കിലും നമ്മുടെ ഫോൺ തുറന്നാലും ലോക്ക് ചെയ്ത ചാറ്റുകൾ കാണില്ല എന്നതാണ് ചാറ്റ് ലോക്ക് ഫീച്ചറിന്റെ ഗുണം. എഡിറ്റ് ബട്ടൺ ഉപയോഗിച്ച് ആർക്കെങ്കിലും നമ്മൾ ഒരു മെസ്സേജ് തെറ്റായി അയച്ചാൽ ആ തെറ്റുകൾ തിരുത്താൻ ഓപ്ഷൻ നൽകുന്ന ഫീച്ചറാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക