ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരത്തിന് കെഎസ്ആർടിസി അർഹമായി. കഴിഞ്ഞ മൂന്നുവർഷമായി നടത്തുന്ന പുനക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്പുരസ്കാരം.
ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ഗതാഗത ഉച്ചകോടിയിൽ വച്ച് കെഎസ്ആർടിസി ക്കുള്ള പുരസ്കാരം കെഎസ്ആർടിസി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ഏറ്റുവാങ്ങി. ജൂൺ അഞ്ചിന് നടന്ന ചടങ്ങ് കെഎസ്ആർടിസിയെ കൂടാതെ ജപ്പാനിൽ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയിൽ നിന്നുള്ള ബെയ്ജിങ് പബ്ലിക് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ജക്കാർത്തയിൽ നിന്നുള്ള മാസ്റ്റ് റാപ്പിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
അന്താരാഷ്ട്ര സ്ഥാപനങ്ങളോടൊപ്പം കെഎസ്ആർടിസിക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതുപോലുള്ള പുരസ്കാരങ്ങൾ കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം ആകുന്നതാണ് എന്നും സിഎംഡി ബിജു പ്രഭാകർ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക