ഓഹരിയിൽ കൂടുതൽ തുക നിക്ഷേപിക്കാൻ എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ട് ഓർഗനൈസേഷൻ ലക്ഷ്യമിടുന്നു. നിക്ഷേപത്തിൽ നിന്നും ലാഭമെടുത്ത് അത് വീണ്ടും ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാനാണ് ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്.
മാർച്ച് അവസാനം ചേർന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റിന്റെ യോഗത്തിൽ ഇതിനുള്ള അനുമതി തേടി ധനമന്ത്രാലയത്തെ ഉടൻ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ധനമന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമുള്ള പദ്ധതികളിൽ വാർഷിക നിക്ഷേപത്തിന്റെ അഞ്ചു മുതൽ 15 ശതമാനം വരെയാണ് ഓഹരിയിൽ ഇപിഎഫ്ഒ നിക്ഷേപിക്കുന്നത്. ഇ ടി എഫിൽ നിന്നും ലാഭം എടുക്കുന്നുണ്ടെങ്കിലും അത് എവിടെ നിക്ഷേപിക്കണം എന്നത് സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ നിലവിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക