ഷാറൂഖ് ഖാൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ അറ്റ്ലി ഒരുക്കുന്ന ചിത്രം സെപ്റ്റംബർ 7 നാണ് തിയറ്ററുകളിൽ എത്തുന്നത്. നയൻതാരയാണ് നായിക.
ജവാന്റെ ഒ.ടി.ടി, മ്യൂസിക്, സാറ്റലൈറ്റ് അവകാശം റെക്കോർഡ് വിലയിൽ വിറ്റുപോയിരിക്കുകയാണ്. ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിച്ച ഈ ചിത്രം ഈ വർഷത്തെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനുകളിൽ ഒന്നാണ്. എഡ്ജ് ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുമായെത്തുന്ന ജവാനിൽ വൻതാരനിരയാണ് അണിനിരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക