2018 എന്ന ചിത്രം ഒടിടി റിലീസിനു നൽകിയ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് 2018 എന്ന ചിത്രത്തിന്റെ സംവിധായകന് ജൂഡ് ആന്റണി ജോസഫ്. ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവില്‍ നിന്ന് ഒരു ഡീല്‍ വന്നപ്പോള്‍ ദൈവാനുഗ്രഹമായാണ് താന്‍ കണ്ടതെന്ന് സോഷ്യല്‍ മീഡിയയില്‍ ജൂഡ് കുറിച്ചു.
“തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിർമ്മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അതുകൊണ്ടാണ് സോണി ലിവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹമായി കണ്ടത്. ഇതാരും മനഃപൂർവം ചെയ്യുന്നതല്ല. ഇത് ബിസിനസിന്റെ ഒരു ഭാഗമാണ്. റിലീസിന് മുന്‍പുതന്നെ ഞങ്ങളുടെ ചിത്രത്തെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു, ഞങ്ങളുടെ സ്നേഹിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു. തിയറ്റര്‍ ഉടമകളോടും പ്രേക്ഷകരോടും, നിങ്ങളാണ് യഥാര്‍ഥ നായകര്‍”, എന്നാണ് ജൂഡിന്റെ കുറിപ്പ്.
അതേസമയം, 2018 സിനിമ ഒടിടി റിലീസ് സംബന്ധിച്ച് തിയറ്ററുകാരുമായുള്ള കരാര്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍ സൂചനാ പണിമുടക്ക് നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക