മഗിഴ് തിരുമേനി – അജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന പുത്തൻ ചിത്രം വിടാമുയര്‍ച്ചിയില്‍ വലിയ പ്രതീക്ഷയാണ് അജിത്തിന്റെ ആരാധകർക്ക് ഉള്ളത്. ഇപ്പോൾ അജിത്തിന്റെ വില്ലനായി അര്ജുൻ ദാസെത്തുന്നതായി ആണ് റിപ്പോർട്ട് പുറത്തു വരുന്നത്.
കൈതി, മാസ്റ്റര്‍, വിക്രം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ അര്ജുൻ ദാസ് വില്ലനായെത്തുന്നതോടെ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്ക് ചിത്രത്തെക്കുറിച്ചുള്ളത്. ചിത്രത്തില്‍ തൃഷ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് സംഗീതവും നീരവ് ഷാ ക്യാമറയും നിര്‍വ്വഹിക്കുന്ന ‘വിടാമുയര്‍ച്ചി’ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരനാണ് നിര്‍മ്മിക്കുന്നത്. വിടാമുയര്‍ച്ചിയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. നിലവില്‍ നേപ്പാളിലേക്കും ഭൂട്ടാനിലേക്കും ഉള്ള ബൈക്ക് യാത്രയുടെ തിരക്കിലാണ് അജിത് കുമാർ. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് സഹ റൈഡര്‍ക്ക് 12 ലക്ഷം രൂപയുടെ ബൈക്ക് നല്കിയതും വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക