സിനിമ എന്നത് കോടികൾ മറിയുന്ന ബിസിനസ്സാണ്. കോടികൾ ആണ് പല താരങ്ങളുടെയും പ്രതിഫലം. പ്രതിഫലത്തിന്റെയും ബഡ്ജറ്റിന്റെയും കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ ബോളിവുഡ് സിനിമകൾ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്.
എന്നാൽ ആദ്യമായി ഒരു ചിത്രത്തിന് ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടൻ ആരാണെന്ന് അറിയാമോ? ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങി ഒട്ടനവധി പേരുകൾ മനസ്സിൽ വരുമെങ്കിലും അവരാരും അല്ല ഒരു ചിത്രത്തിന് ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയത്. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് അത്.
ഇന്ത്യൻ സിനിമയില്‍ കോടികള്‍ മറിയാൻ തുടങ്ങിയത് തൊണ്ണൂറുകളിലാണ്. അതാകട്ടെ, തെലുങ്കിലെ ഒരു സൂപ്പര്‍ താരത്തിന്റെ താരമൂല്യം കുത്തനെ ഉയരാൻ തുടങ്ങിയതു മുതലും.1992 സെപ്റ്റംബറിലെ സ്റ്റാര്‍ഡസ്റ്റ് മാഗസിൻ റിപ്പോര്‍ട്ട് പ്രാകരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടൻ ചിരഞ്ജീവിയാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം ആപത്ബന്ധവുദു എന്ന ചിത്രത്തിനാണ് ചിരഞ്ജീവി ആദ്യമായി ഒരു കോടിക്കു മുകളില്‍ പ്രതിഫലം വാങ്ങിയത്.
1.5 കോടി രൂപയായിരുന്നു ഈ ചിത്രത്തിന്റെ താരത്തിന്റെ പ്രതിഫലം. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ആദ്യ നടനായി ചിരഞ്ജീവി. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം ആ വര്‍ഷത്തെ അഞ്ച് നന്ദി അവാര്‍ഡുകള്‍ നേടിയിരുന്നു. കൂടാതെ ചിരഞ്ജീവിക്ക് ഈ ചിത്രം മികച്ച നടനുള്ള നന്ദി അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും നേടിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക