സംസ്ഥാനത്ത് കോഴി ഇറച്ചി വിലയിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതൽ 250 വരെയാണ് വർധിച്ചത്. കോഴി വില 160 മുതൽ 170 രൂപ വരെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്.
കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വർധിച്ചിട്ടുണ്ട്. ഒരു കോഴി മുട്ടയ്ക്ക് 6 രൂപയാണ് നിലവിലെ വില. 4-5 രൂപയായിരുന്ന മുട്ടയ്ക്കാണ് നിലവിൽ 6 രൂപയായി കൂടിയത്.
ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ഫാം ഉടമകൾ പറയുന്നത്. എന്നാൽ അനാവശ്യമായി ഫാം ഉടമകൾ വില വർധിപ്പിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക