ഒടിടിയിൽ റിലീസ് ചെയ്തു വലിയ രീതിയിൽ ചർച്ചയായ ചിത്രമായിരുന്നു ലസ്റ്റ് സ്റ്റോറീസ്. ലസ്റ്റ് സ്റ്റോറീസിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സില്‍ തന്നെയാണ് രണ്ടാം ഭാഗവും റിലീസ് ആകുന്നത്. സമൂഹത്തിലെ വിവിധ തലത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെ അധികരിച്ച് രസകരമായി കഥ പറഞ്ഞ് പ്രേക്ഷകരെ നേടിയ സിനിമയാണ് ലസ്റ്റ് സ്റ്റോറീസ് 2.
ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒന്നാം ഭാഗത്തിന്റെതിന് സമാനമായി വിവിധ പ്രായത്തിലും വിവിധ സാമൂഹിക പരിസരത്തുമുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെ പരാമര്‍ശിക്കുന്ന കഥയാണ് രണ്ടാം ഭാഗത്തിനും എന്നാണ് ടീസര്‍ നല്കുന്ന സൂചന. കജോള്‍, മൃണാള്‍ താക്കൂര്‍, തമന്ന ഭാട്ടിയ, അമൃത സുഭാഷ്, അംഗദ് ബേദി, കുമുദ് മിശ്ര,നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
ജൂണ്‍ 29ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയും. അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തിലെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. ആര്.എസ്.വി.പി, ഫ്ളൈയിങ് യൂണികോണ്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക