പി എം ആര്‍ഷോയ്ക്ക് എതിരെ ഉയർന്ന ആരോപണം എസ്എഫ്ഐ യ്ക്ക് എതിരേ നടക്കുന്ന ആസൂത്രിത ഗൂഡാലോചനയുടെ തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.
പരീക്ഷ എഴുതാതെ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ജയിച്ച സംഭവത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സത്യം പുറത്തുകൊണ്ടുവരതാന് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജരേഖ ഉപയോഗിച്ച് ജോലിക്ക് ശ്രമിച്ചെന്ന ആരോപണത്തില്‍ വിവാദത്തിലായ വിദ്യയുടെ കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക