ടെയ്ലർ സ്വിഫ്റ്റ് ഏവരുടെയും പ്രിയ ഗായികയാണ്. ഇപ്പോൾ താരത്തിന് പറ്റിയ ഒരു അബദ്ധമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. സ്റ്റേജിൽ പാടുന്നതിനിടെ അബദ്ധത്തിൽ പ്രാണിയെ വിഴുങ്ങി ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ വിഡിയോ ആണ് വൈറൽ ആവുന്നത്.
ഇതേതുടർന്ന് തന്റെ ഷിക്കാഗോ ടെയ്ലർക്ക് താൽക്കാലികമായി നിർത്തേണ്ടിവന്നു. “ഞാൻ ഒരു ബഗ് വിഴുങ്ങി,” എന്നാണ് സ്വിഫ്റ്റ് സ്റ്റേജിൽ നിന്ന് വിലപിച്ചത്. പിന്നാലെ മുഖം മറച്ച് ആൾക്കൂട്ടത്തിൽ നിന്ന് ഗായിക പിന്തിരിഞ്ഞു. തുടർന്ന് അവൾ തല കുലുക്കി പ്രാണിയെ തുപ്പാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
“എവർമോർ” എന്ന ആൽബത്തിലെ ട്രാക്കുകളിലൊന്നായ “ടോളറേറ്റ് ഇറ്റ്” ആരംഭിക്കാൻ ഒരുങ്ങിയ സ്വിഫ്റ്റ് കാണികളോട് ക്ഷമാപണം നടത്തി. “ഓ, വളരെ രുചി എന്നും അവൾ തമാശയായി പറഞ്ഞു. ഇതിന് ശേഷം ടെയ്ലർ പരിപാടി തുടർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക