മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്വൻ’ രണ്ടാം ഭാഗത്തിന്റെ ക്ലോസിംഗ് കളക്ഷൻ റിപ്പോര്‍ട്ട് ടോളിവുഡ് ഡോട് കോം പുറത്തുവിട്ടു. ‘പൊന്നിയിൻ സെല്വൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്നാട്ടില്‍ നിന്ന് 136.40 കോടിയാണ് നേടിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ചിത്രം 16.80 കോടിയാണ് നേടിയത്. കര്‍ണാടകയില്‍ നിന്ന് ചിത്രം 21.10 കോടി രൂപയാണ് നേടിയിരിക്കുന്നത്. മണിരത്നത്തിന്റെ ഇതിഹാസ ചിത്രം 338.85 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണന്, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ബാലാജി ശക്തിവേല്‍, റിയാസ് ഖാൻ, അര്ജുൻ ചിദംബരം, സാറാ അര്ജുൻ, കിഷോര്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് ‘പൊന്നിയിന്‍ സെല്‍വനി’ലൂടെ മണിരത്നത്തിന്റെ ഫ്രെയ്മില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക