രാമനായി പ്രഭാസ് എത്തുന്ന ‘ആദിപുരുഷ്’ ന്റെ സ്പെഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. ഓം റാവത്ത് രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലിഖാനും ബോളിവുഡ് നടി കൃതി സനോൻ സീതാ ദേവിയായും എത്തുന്നു.
തിരുപ്പതിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ട്രെയിലർ പുറത്തിറക്കിയത്. പ്രഭാസിന്റെ ആയിരക്കണക്കിന് ആരാധകരും ട്രെയിലർ കാണാൻ തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. പ്രഭാസ്, കൃതി സനോൻ, സണ്ണി സിംഗ്, സംവിധായകൻ ഓം റൗട്ട് എന്നിവരും ട്രെയിലർ ലോഞ്ചിന് എത്തിയിരുന്നു.
ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൗഹാന്, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.
ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക