കളമശേരി: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി നൽകിയ പരാതിയിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. അലക്ഷ്യമായി വാഹനമോടിച്ചെന്ന പരാതിയിലാണ് കൊച്ചിയിൽ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത് . ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെ പത്തടിപ്പാലത്ത് വച്ചായിരുന്നു സംഭവം. നിരന്തരം ഹോൺ മുഴക്കിയിട്ടും മാർഗതടസം സൃഷ്ടിച്ചാണ് ഇയാൾ വാഹനം ഓടിച്ചതെന്ന് പരാതിയിൽ പറയുന്നു.
സുരേഷ് ഗോപി വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി അങ്കമാലിയിൽ വച്ച് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക