ചൊവ്വാഴ്ച ഡൽഹിയിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്കുള്ള യാത്രക്കിടെ റഷ്യയിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും മറ്റൊരു വിമാനത്തിൽ യുഎസിലേക്ക് അയച്ചു. സാങ്കേതികമായ തകരാറിനെ തുടർന്ന് റഷ്യയിലെ മഗ്ദൻ നഗരത്തിലാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.
അൻപതോളം അമേരിക്കൻ പൗരന്മാർ അടക്കം 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 173 D എയർ ഇന്ത്യ വിമാനത്തിലാണ് യാത്രക്കാർ സാൻഡ് ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ടത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വിമാനം ഫ്രാൻസിസ്കോയിൽ ലാൻഡ് ചെയ്യും.
റഷ്യയിലെ ഒറ്റപ്പെട്ട മേഖലയിൽ ഇറക്കേണ്ടി വന്നതിനാൽ യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു പ്രായമുള്ളവർ മരുന്നു പോലും കിട്ടാതെ വിഷമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക