ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദി പഠിച്ച സ്കൂളിലേക്ക് വിദ്യാർഥികൾക്കായി കേന്ദ്രസർക്കാർ സ്റ്റഡി ടൂർ സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രൈമറി വിദ്യാഭ്യാസം നേടിയ ഗുജറാത്തിലെ വഡ്നഗറിലുള്ള പ്രൈമറി സ്കൂളിലേക്കാണ് സ്റ്റഡി ടൂർ സംഘടിപ്പിക്കുന്നത്.
നരേന്ദ്രമോദി പഠിച്ചു എന്നതിലുപരി ഈ സ്കൂളിലേക്ക് സ്റ്റഡി ടൂർ നടത്തുന്നത് വിവാദങ്ങൾക്ക് വഴിവെക്കും എന്ന കാര്യത്തിൽ തെല്ലും സംശയമില്ല. സ്റ്റഡി ടൂറിന്റെ ഭാഗമായി ഇന്ത്യയിലെ 750 ജില്ലകളിൽനിന്ന് രണ്ടു കുട്ടികളെ വീതം ഏഴു ദിവസത്തെ സന്ദർശത്തിനായി പ്രത്യേക തെരഞ്ഞെടുപ്പ് പ്രക്രിയ വഴി തെരഞ്ഞെടുക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
കുട്ടികളുടെ ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ സാംസ്കാരിക മന്ത്രാലയം വഹിക്കും എന്നും കേന്ദ്രം പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക