ഫുട്ബോൾ പ്രേമികളുടെ ഇഷ്ടതാരമാണ് ലയണൽ മെസ്സി. ലോക കിരീടം കൂടി നേടിയതോടെ ആരാധകർ ഏറെയായി മെസ്സിക്ക്. എക്കാലവും അർജന്റീനയുടെ സൂപ്പർതാരം എന്ന നിലയിൽ മെസ്സി ചരിത്രത്തിൽ ഇടം നേടുകയും ചെയ്യും. ഇപ്പോഴിതാ മെസ്സിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ ഏറ്റെടുത്തിരിക്കുന്നത്.
തടി കുറയ്ക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ
മെസ്സിയെ കുറിച്ചുള്ള ഡോക്യുമെന്ററി സീരീസ് എത്തുകയാണ്. സീരിയസ് പ്രഖ്യാപിച്ചിരിക്കുന്നത് ആപ്പിൾ ടിവി പ്ലസ് ആണ്. നാലുഭാഗങ്ങളിലാണ് സീരീസ് ഒരുങ്ങുന്നത്.
സീരീസിന് പക്ഷേ ഇതുവരെയും പേരിട്ടിട്ടില്ല. അതേസമയം മെസ്സിയെ പറ്റിയുള്ള എക്സ്ക്ലൂസീവ് അണിയറ കഥകൾ സീരീസിൽ ഉണ്ടാകും എന്നാണ് സൂചന. അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന സംഭവങ്ങൾ സീരീസിലൂടെ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക