നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ 7% വർദ്ധിപ്പിച്ചു. ഗ്രേഡ് എ നെല്ലിന് 143 രൂപ കൂട്ടി. മാത്രമല്ല ക്വിന്റലിന് 143 വർധിപ്പിച്ചതോടെ 2183 രൂപയായി.
പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കൂ
നെല്ല് ഉൾപ്പെടെ വിവിധ മൺസൂൺ വിളകളുടെ പുതുക്കിയ മിനിമം താങ്ങ് വിലക്കാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയത്.
അതേസമയം താങ്ങുവില വർധന കേരളത്തിലെ നെൽ കർഷകർക്ക് അതേപടി ലഭിക്കില്ലെന്ന് മന്ത്രി ജി.ആർ അനിലിന്റെ പ്രതികരണത്തിൽ നിന്നുള്ള സൂചന. കേന്ദ്രം പ്രഖ്യാപിച്ചതനുസരിച്ച് കേരളത്തിൽ താങ്ങുവില കിലോയ്ക്ക് 1.43 രൂപ കൂടി 29.63 രൂപയാകേണ്ടതാണ്. നിലവിലെ താങ്ങുവില പക്ഷേ കിലോയ്ക്ക് 28.20 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക