എറണാകുളം: മഹാരാജാസ് കോളേജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യു.ജി.സി ക്കും ഗവണർക്കും നിവേദനം നൽകി. പരീക്ഷ നടത്തിപ്പുൾപ്പെടെയുള്ള ചുമതല എം.ജി സർവകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് വിവാദമായതോടെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് പരാതി നല്കിയത്. പരീക്ഷ എഴുതാത്ത ആർഷോയുടെ മാർക്ക് ലിസ്റ്റിൽ, പാസായി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ലാത്ത മാർക്ക് ലിസിറ്റിലാണ് ആർഷോ പരീക്ഷ പാസായി എന്നെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക