ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി വീണ്ടും കൂട്ടപിരിച്ചുവിടലിനൊരുങ്ങി ബൈജൂസ് എജുക്കേഷൻ ടെക് കമ്പനി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ജോലികൾ വെട്ടി കുറയ്ക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്നതുകൊണ്ട് തന്നെ സെയിൽസ് ടീമിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ ഇത് ബാധിക്കാനാണ് സാധ്യത.
എൻജിനീയറിങ് വിഭാഗത്തിൽനിന്ന് 15 ശതമാനം വാട്സ്ആപ്പ് സന്ദേശമായും ഗൂഗിൾ മീറ്റ് വഴിയും പിരിച്ചുവിടൽ അറിയിപ്പ് നൽകി ബൈജൂസ് പിരിച്ചുവിട്ടിരുന്നു. ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഉദ്ദേശിക്കുന്നത് എന്ന് എക്കണോമിക്സ് ടൈം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുവരെയായും ബൈജൂസിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക