സംവിധായകന് വെട്രി മാരന്റെ അസിസ്റ്റന്റ് ഡയറക്ടറും സഹനടനുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചതായി റിപ്പോർട്ട്. രാത്രി 11.30ഓടെ കെകെ നഗറിലാണ് അപകടം ഉണ്ടായത്.
പളനിയപ്പന്‍ എന്ന സഹനടന്‍ ഓടിച്ച കാര്‍ ശരണ്‍രാജിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നടന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മദ്യലഹരിയിലാണ് പളനിയപ്പന്‍ കാര്‍ ഓടിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
പ്രശസ്ത സംവിധായകന് വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശരണ്‍രാജ്. രാജ്യത്തെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് വെട്രി മാരന്. അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രമായ വട ചെന്നൈയിലെ സഹസംവിധായകരില്‍ ഒരാളായിരുന്നു ശരണ്‍ രാജ്. വട ചെന്നൈ, അസുരന് എന്നീ ചിത്രങ്ങളിലും അദ്ദേഹം സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
മധുരവോയലിലെ ധനലക്ഷ്മി സ്ട്രീറ്റിലാണ് ശരണ്‍രാജ് താമസിച്ചിരുന്നത്. രാത്രി 11.30ന് കെകെ നഗറിലെ ആര്‍ക്കോട് റോഡില്‍ യാത്ര ചെയ്യവെയാണ് അപകടം. സംഭവസ്ഥലത്ത് തന്നെ നടന് മരിച്ചു. പരിസരവാസികള്‍ ആണ് പോലീസില്‍ വിവരമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക