തെലുങ്ക് ചലച്ചിത്രതാരങ്ങളായ വരുൺ തേജും ലാവണ്യ ത്രിപാഠിയും നീണ്ട 5 വർഷത്തെ പ്രണയത്തിനുശേഷം വിവാഹിതരാകുന്നു. വെള്ളിയാഴ്ച ഹൈദരാബാദിൽ വെച്ച് നടന്ന വിവാഹ നിശ്ചയിച്ചടങ്ങിൽ സിനിമാരംഗത്തെ പ്രമുഖർപങ്കെടുത്തു. “ഞാൻ എന്റെ പ്രണയം കണ്ടെത്തി” എന്ന കുറിപ്പോടെ വരുൺ തന്നെയാണ് വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ആദ്യമായി ലാവണ്യ ത്രിപാഠിയെ കാണുന്നത് 2017ൽ പുറത്തിറങ്ങിയ “മിസ്റ്റർ” എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ്. ചിത്രത്തിന്റെ സെറ്റിൽ വച്ചുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു.പിന്നീട് “അന്തരീക്ഷം 9000KMPH” എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു. “ഗാന്ധിവധാരി അർജുന” ആണ് വരുണിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന വരുൺ തേജ്പുതിയ ചിത്രം. “തണൽ” എന്ന തമിഴ് ചിത്രമാണ് ലാവണ്യയുടേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക