ഇടുക്കിയില്‍ നിന്ന് തമിഴ്നാട്ടിലെത്തിച്ച അരിക്കൊമ്പനു വേണ്ടി ശത്രു സംഹാര പൂജ നടത്തി പന്തളം സ്വദേശിനിയായ ഭക്ത. വഴിപാടിന്റെ രസീതും പ്രസാദവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറൽ ആവുകയാണ്.
അരിക്കൊമ്പന് വേണ്ടി ആരാധകര്‍ പണപിരിവ് നടത്തുകയും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു എന്ന രീതിയിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ശത്രു സംഹാര പൂജയുടെ വാര്‍ത്ത കൂടി പുറത്ത് വരുന്നത്.
നക്ഷത്രത്തിന്റെ സ്ഥാനത്ത് അരിക്കൊമ്ബന്റെ നക്ഷത്രമായ ഉത്രം എന്നാണ് ഭക്ത നല്‍കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ തേനിയിലെ ജനവാസ മേഖലയിലെത്തിയ കൊമ്പനെ വീണ്ടും മയക്ക് വെടി വച്ച് കാടുകയറ്റിയതിന് പിന്നാലെ ആണ് ഭക്ത ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക