“അയ്യപ്പനും കോശിയും” എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഗൗരി നന്ദ. സിനിമ ചിത്രീകരണ സ്ഥലത്ത് നടന്ന അപകടത്തെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അപകട വിവരം പുറത്തുവിട്ടത്.
ഗൗരി നന്ദയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
“എല്ലാവർക്കും നമസ്കാരം , ഇന്നലെ സ്വർഗത്തിലെ കട്ടുറുമ്പ് സിനിമ
ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഞാൻ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക്ക് പോസ്റ്റിൽ പോയി ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടി ഞാൻ ഇരുന്ന സൈഡിൽ താഴെവീണു.ഞാൻ ഫ്രണ്ട് സീറ്റിൽ ലെഫ്റ്റ് സൈഡിൽ ആയിരിന്നു ഇരുന്നത് ഡ്രൈവിംഗ് സീറ്റിൽ ചെമ്പിൽ അശോകൻ ചേട്ടൻ ചാലിപാലാ ചേട്ടൻ ബാക്ക് സീറ്റിൽ.പോസിറ്റിൽ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി.ആർക്കും അങ്ങനെ കാര്യമായ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചില്ല Thank God .
വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു.
I’m completely safe now.!
Love and respect for everyone “”
പ്രതികരിക്കാൻ ഇവിടെ എഴുതുക