രാജ്യത്തെ അർബൻ കോപ്പറേറ്റീവ് ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനായി പുതിയ നയ തീരുമാനങ്ങൾക്ക് കേന്ദ്ര സഹകരണ മന്ത്രാലയം അനുമതി നൽകി. രാജ്യത്തെ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്ക് തുല്യമായ പരിഗണന നൽകുന്നതിനും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു.
കോപ്പറേറ്റീവ് ബാങ്കുകൾക്ക് ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ബ്രാഞ്ചുകൾ തുടങ്ങുന്നതിനും, മറ്റു കൊമേഷ്യൽ ബാങ്കുകളെ പോലെ വായ്പയെടുക്കുന്നവരുമായി ഒറ്റത്തവണ സെറ്റിൽമെന്റുകളിൽ ഏർപ്പെടാനും പുതിയ നയ തീരുമാനങ്ങൾ അനുസരിച്ച് സാധിക്കും. ഒരു നോഡൽ ഓഫീസറെ ആർബിഐയും അർബൻ കോപ്പറേറ്റീവ് ബാങ്കുകളും തമ്മിലുള്ള ഏകോപനവും കേന്ദ്രീകൃതമായ ഇടപെടലും ഉറപ്പാക്കുന്നതിനുള്ള നടപടി എന്ന നിലയിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക