യുയുസി ആൾമാറാട്ട കേസുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് ഒന്നരലക്ഷം രൂപ പിഴയിട്ട് കേരള സർവകലാശാല. ആൾമാറാട്ടം നടത്തിയെന്ന കണ്ടെത്തലിലൂടെ സർവ്വകലാശാല തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ ഇത് വഴിയുണ്ടായ നഷ്ടം കോളേജിൽ നിന്നും ഈടാക്കുന്നതിന്റെ ഭാഗമായാണ് പിഴയിട്ടത്.
183 അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുള്ള പ്രായപരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാൻ യോഗ്യത ഇല്ലാത്തവരുമായ 39 യു യു സി മാരെ സർവ്വകലാശാല വി സി ഡോക്ടർ മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം അയോഗ്യരാക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക