നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം സിനിമയിലെ നടീ നടന്മാരുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പിൽ വിമർശനവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. രാമനായി രൺബീർ കപൂറും സീതയായി ആലിയ ഭട്ടും വേഷമിടുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് കടുത്ത വിമർശനവുമായി കങ്കണ എത്തുന്നത്.
‘ബോളിവുഡിൽ രാമായണം സിനിമയാകുന്നു എന്നൊരു വാർത്ത കേട്ടു. കുറച്ച് സൂര്യതാപവും മനസ്സാക്ഷിയും ആവശ്യമുള്ള, വ്യവസായത്തിലെ എല്ലാവർക്കുമെതിരെ മോശം പിആർ ജോലികൾ ചെയ്യുന്നതിൽ കുപ്രസിദ്ധനായ അയാൾ എവിടെയാണ്. സ്ത്രീ ലമ്പടനും മയക്കുമരുന്ന് അടിമയുമായ അയാളിപ്പോൾ രാമനായി വേഷമിടാൻ സ്വപ്നം കാണുകയാണ്. ഇതെന്ത് കലിയുഗമാണ്. വിളറിയ രൂപത്തിലുള്ള വെള്ളെലി പോലെയിരിക്കുന്ന മെലിഞ്ഞ പയ്യനാണോ രാമനായി വേഷമിടുന്നത്’, കങ്കണ പറഞ്ഞു.
ഡെയ്ഞ്ചർ (അപകടം) ചിഹ്നത്തോടെയാണ് നടി കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. തന്നെ ഒരു തവണ ഇടിച്ചാൽ മരണം വരെ ഇടിക്കുമെന്നും തന്നോട് കലഹിക്കാതെ മാറി നിൽക്കുകയാണ് നല്ലതെന്നും അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക