കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമുള്ള പഴമാണ് മാമ്പഴം. സീസൺ ആകുമ്പോൾ കടയിൽ നിന്നും മാമ്പഴം കഴിക്കുന്നവർ ഏറെയാണ്. എന്തൊക്കെയായാലും കടകളിൽ മാമ്പഴത്തിന്റെ വിലയ്ക്ക് ഒട്ടും കുറവില്ല. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാമ്പഴം എന്നറിയപ്പെടുന്ന “മിയാസാക്കി” എന്ന മാമ്പഴമാണ് ഇപ്പോൾ താരമാവുന്നത്.
ബംഗാളിലെ സിലിഗുരിയിൽ നടന്ന മാമ്പഴ ഫെസ്റ്റിവലിൽ ഈ മാമ്പഴം പ്രദർശനത്തിന് എത്തിച്ചിരുന്നു. മാമ്പഴം ഇഷ്ടമുള്ളവർക്ക് ഈ മാമ്പഴത്തെക്കുറിച്ച് നേരത്തെ തന്നെ അറിയുമായിരിക്കും. വിലക്കൊണ്ടുമാത്രം ലോകപ്രശസ്തി നേടിയ മാമ്പഴമാണ് “മിയാസാക്കി”. കിലോക്ക് 2.75 ലക്ഷം രൂപയാണ് ഇതിന്റെ വില. സാധാരണ മാമ്പഴ ങ്ങളെക്കാൾ 15 ശതമാനം അധിക മധുരമാണ് ഈ മാമ്പഴത്തിനുള്ളത്.
ജപ്പാനിലെ മിയാസാക്കി എന്ന പ്രദേശത്ത് ആദ്യമായി കൃഷി ചെയ്യപ്പെട്ടതോടെയാണ് ഇതിന് മിയാസാക്കി എന്ന പേര് ലഭിച്ചത്. വളരെ പ്രത്യേകതയുള്ള കാലാവസ്ഥയിൽ വളരെ സൂക്ഷ്മമായി വേണം ഇത് വിളയിച്ചെടുക്കുവാൻ. ചുവപ്പു നിറത്തിലുള്ള തൊലിയും അകത്ത് കടും മഞ്ഞ നിറത്തിൽ കൊതിയൂറുന്ന കാമ്പും ലോകത്തിലെ തന്നെ ഏറ്റവും ഡിമാൻഡ് ഉള്ള മാമ്പഴമായി മിയാസാക്കിയെ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക