റോഡിലെ എഐ ക്യാമറ പിഴ ഏഴാം ദിനമെത്തുമ്പോൾ നിയമലംഘനങ്ങൾ 4 ലക്ഷം കഴിഞ്ഞതായി റിപ്പോർട്ട്. പിഴ ഈടാക്കാൻ നിർദ്ദേശിച്ച് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് 29,800 അപേക്ഷകൾ ആണ്.
അതേസമയം നിയമലംഘനങ്ങൾ റെക്കോർഡ് ചെയ്യുന്നതിലെ അശാസ്ത്രീയത അടക്കം പ്രശ്നങ്ങളൊന്നും ഇതുവരെ പരിഹരിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകൾ നിയമലംഘനങ്ങൾ പിടികൂടിത്തുടങ്ങിയത്.
ഇതുവരെ റെക്കോർഡ് ചെയ്തത് 4 ലക്ഷത്തോളം നിയമലംഘനമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്.
ഇത് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കി ഇ ചാലാൻ അടക്കം തുടർ നടപടികൾക്ക് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് 29,800 നിയമലംഘനങ്ങൾ ആണ്. ഇതിൽ 18,830 എണ്ണത്തിനാണ് ഇ- ചെലാൻ അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക