പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതുമാണ്. നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഫൈബർ ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും വളരെ ഉത്തമമാണ്.
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നേന്ത്രപ്പഴം സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവ അടക്കം നമ്മുടെ ശരീരത്തിന് വേണ്ട ധാതുക്കളും പോഷക ഗുണങ്ങളും കൊണ്ട് സമ്പുഷ്ടമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം അസിഡിറ്റിയെ ഇല്ലാതാക്കാൻ വളരെ ഉത്തമമാണ്.
രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചതിനുശേഷം നേന്ത്രപ്പഴം കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ സുഖമാക്കുന്നതോടൊപ്പം ദിവസം മുഴുവൻ നല്ല മാനസികാവസ്ഥ പ്രദാനം ചെയ്യുന്നതിനും സഹായിക്കും. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഫലമായ നേന്ത്രപ്പഴം ദിവസവും കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിനും ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎല്ലിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയതിനാൽ ചർമ്മത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിന് ഇത് സഹായകരമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക