“ഇന്ത്യയുടെ മൈക്കിൾ ജാക്സൺ” എന്നറിയപ്പെടുന്ന താരമാണ് പ്രഭുദേവ. ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. തെന്നിന്ത്യയിലെ സൂപ്പർതാരം നയൻതാരയുമായുള്ള പ്രണയവും ബ്രേക്ക്അപ്പും തുടർന്ന് ആദ്യഭാര്യയിൽ നിന്നും വിവാഹമോചനം നേടിയതും ഒക്കെ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
കുറച്ചുകാലങ്ങളായി താരം മാധ്യമങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയാണ്. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം രണ്ടാം ഭാര്യക്കൊപ്പം ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. പ്രഭുദേവ അൻപതാം വയസ്സിൽ ഒരു പെൺകുഞ്ഞിന്റെ അച്ഛനായി എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യ ഭാര്യയിൽ രണ്ട് ആൺ മക്കൾ താരത്തിനുണ്ട്.
വളരെ രഹസ്യമായാണ് 2020ൽ പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനി സിംഗും വിവാഹിതരായത്. നർത്തകിയായ റംലതാണ് പ്രഭുദേവയുടെ ആദ്യ ഭാര്യ 1995 ലാണ് ഇരുവരും വിവാഹിതരായത് പിന്നീട് നയൻതാരക്കൊപ്പം ജീവിക്കാൻ വേണ്ടി ആ ബന്ധം വേർപിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക