മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ വെബ്സൈറ്റ് തുറന്നു. മന്ത്രി വീണ ജോർജാണ് സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
നിങ്ങൾക്കറിയാമോ? വാട്സാപ്പിൽ എച്ച്ഡി ഫോട്ടോ അയക്കാം
അവയവദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലാണ് ലക്ഷ്യം വയ്ക്കുന്നത്. രോഗികൾക്ക് ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കും. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം നൽകുവാനും അതിനായി ഡോണർ കാർഡ് എടുക്കുന്നതിനും സൈറ്റ് വഴി സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക