ചെന്നൈ: സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന ഒരു ചിത്രമാണ് ‘വാടിവാസല്‍’. സി.എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.
ഡിസംബറില്‍ സൂര്യ- വെട്രിവാസല്‍ കൂട്ടുകെട്ടിന്റെ ചിത്രം തുടങ്ങുമെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത. എന്നാല്‍ പടം തുടങ്ങാന്‍ വൈകും എന്നാണ് പുതിയ വാര്‍ത്ത.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക