പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. കജോളിന്റെ നായകനായി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്തുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നത്.
കശ്മീരിലെ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള സിനിമയിലൂടെ സെയ്ഫ് അലി ഖാന്റെ മകന് ഇബ്രാഹിം ഖാനും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. 12 വര്‍ഷത്തിന് ശേഷമാണ് കാജോളും കരോണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്നത്.
കജോളിന്റെ മകനായിട്ടാണ് ഇബ്രാഹിം എത്തുക. ഇപ്പോള്‍ അക്ഷയ് കുമാറും ജാക്കി ഷറോഫും അഭിനയിക്കുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന സിനിമയിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക