കൊച്ചി: മഴക്കാലം വന്നതിനാൽ പനി പിടിക്കാനുള്ള സാധ്യത ഏറെയാണ്. എറണാകുളം ജില്ലയിൽ മാത്രം ജൂൺ ഒന്നു മുതൽ എട്ടുവരെ പനി ബാധിച്ചവരുടെ എണ്ണം 4,911 ആണ്. ജൂൺ ഒന്നിനു മാത്രം പനി ബാധിച്ചവർ 636 പേരാണ്.
ഈ മാസത്തിൽ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചവർ 133-ഉം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുമാണ്. 316 പേർ ഡെങ്കിപ്പനി സംശയത്തിൽ നിരീക്ഷണത്തിലാണ്.
പനി മാറിയാലും ദീർഘനാളുകളോളം അവശതയും ക്ഷീണവും തുടരുകയാണ്. പനിയും രോഗലക്ഷണങ്ങളും മാറിയാലും മൂന്നുനാലു ദിവസം കൂടി സമ്പൂർണ വിശ്രമം ഉറപ്പുവരുത്തണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക