ഡൽഹി: എഞ്ചിൻ തകരാറിനെ തുടര്‍ന്ന് ഇൻഡിഗോ ഡൽഹി ചെന്നൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. യാത്ര പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വിമാനം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഈ സമയത്ത് 230 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്‍ഡിഗോയുടെ എയര്‍ബസ് എ321 നിയോ വിമാനമാണ് തിരിച്ചിറക്കിയത്. എന്ജിന് തകരാറ് പരിശോധിക്കുമെന്ന് ഡിജിസിഎ വിശദമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ചെന്നൈയിലേക്ക് അയയ്ക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ത്ത് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തുന്നതായി ഇന്‍ഡിഗോ വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക