ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന നാലംഗ സംഘം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാലക്കാട്- കുളപ്പുള്ളി സംസ്ഥാനപാതയിൽ ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് ഞായറാഴ്ച വൈകുന്നേരം 6.25നാണ് സംഭവം.
കല്ലൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന കാറിനാണ് പേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ച് തീ പിടിച്ചത്. കാറിൽ ഉണ്ടായിരുന്ന മങ്കര കല്ലൂർ അരങ്ങാട്ടിൽ റസാക്ക്, ഷമീം, റംസീന, റിസ്വാൻ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഓടിക്കൊണ്ടിരിക്കുന്ന കാറിനടിയിൽ നിന്ന് തീ കണ്ടതോടെ നാട്ടുകാർ ബഹളം വെച്ച് കാർ ഡ്രൈവറെ അറിയിച്ചതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് പാലക്കാട് കുളപ്പുള്ളി റോഡിൽ അരമണിക്കൂറോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക