കേരളത്തിലെ ആറ് ജില്ലകളിൽ വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകും എന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയതോ നേരിയതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പ് അനുസരിച്ച് തെക്ക്, മധ്യ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ബിപർജോയ് ചുഴലിക്കാറ്റ് ബുധനാഴ്ചവരെ വടക്ക് ദിശയിൽ സഞ്ചരിച്ച് പിന്നീട് ദിശ മാറി പാക്കിസ്ഥാൻ തീരത്തിനും മണ്ഡവി തീരത്തിനും ഇടയിൽ വ്യാഴാഴ്ച 150 കിലോമീറ്റർ വേഗത്തിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയും ഇന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക