സമൂഹ വിവാഹങ്ങൾ നടക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ രാജസ്ഥാനിൽ നടന്ന ഒരു കൂട്ടവിവാഹത്തിന്റെ വിശേഷമാണ് ഇപ്പോൾ വൈറൽ ആവുന്നത്. സമൂഹ വിവാഹത്തിലെ പോലെ പത്തോ മുപ്പതോ അല്ല. രണ്ടായിരത്തിലധികം വധൂവരന്മാരാണ് ഈ കൂട്ട വിവാഹത്തിൽ പങ്കെടുത്തത്. രണ്ട് ഗിന്നസ് റെക്കോർഡുകൾ തകർത്തുകൊണ്ട് രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് ഈ കൂട്ട വിവാഹം നടന്നത്.
മെയ് 26ന് നടന്ന വിവാഹത്തിൽ 12 മണിക്കൂറിനുള്ളിൽ ഒരേ സമയം ഏറ്റവും കൂടുതൽ പേർ വിവാഹിതരായി. അതുപോലെതന്നെ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പേർ വിവാഹിതരായതും ഈ കൂട്ട വിവാഹത്തിൽ ആയിരുന്നു.
സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒ ആയ ശ്രീ മഹാവീർ ഗോശാല സൻസ്ഥാൻ ആണ് പരിപാടിയുടെ സംഘാടകർ. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 2143 ദമ്പതികളാണ് ഇവിടെ വിവാഹിതരായത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മന്ത്രിയായ പ്രമോദ് ജെയിൻ ഭയയും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക