തെന്നിന്ത്യൻ സിനിമകളിൽ വില്ലനായി പ്രേക്ഷകപ്രീതിയാർജിച്ച സിനിമാതാരം കസാൻ ഖാൻ അന്തരിച്ചു. മിക്ക സിനിമകളിലും വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കസാൻ ഖാൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. സിനിമാ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷ മരണവിവരം പുറത്തുവിട്ടു.
മലയാളത്തിലും തമിഴിലും കന്നടയിലുമായി 50 ഓളം ചിത്രങ്ങളിൽ താരം വേഷമിട്ടു. 1992 തമിഴ് ചിത്രമായ സെന്തമിഴ് പട്ടിലൂടെയാണ് കസാൻ ഖാൻ സിനിമാരംഗത്ത് എത്തുന്നത്. മലയാളത്തിൽ പുറത്തിറങ്ങിയ ഗാന്ധർവ്വം, സിഐഡി മൂസ, ഡ്രീംസ്, ഡോൺ, മായാമോഹിനി, രാജാധിരാജ, മര്യാദ രാമൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക