ഏറെ ആരാധകരുള്ള താരമാണ് ലേഡീസ് സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന മഞ്ജു വാര്യർ. കഴിഞ്ഞദിവസം നടി ട്രിപ്പിംഗ് മോഡിൽ ബിഎംഡബ്ലിയു ബൈക്കിൽ ജാക്കറ്റും അണിഞ്ഞ് റൈഡിന് പോകാൻ ഒരുങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇപ്പോൾ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മറ്റൊരു താരം നവ്യ നായർ. ചിത്രം പോലെ തന്നെ ചിത്രത്തിനുള്ള നവ്യയുടെ കമന്റും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ബൈക്കിൽ യാത്രയ്ക്കൊരുങ്ങി ഇരിക്കുന്ന മഞ്ജുവാര്യരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ചത് ഇങ്ങനെ, ” സമ്മതിച്ചു ചേച്ചി… ഇതൊക്കെ കാണുമ്പോൾ എന്നെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു”. നിമിഷനേരം കൊണ്ടാണ് കമന്റ് വൈറലായി മാറിയത്.
ഇതിനു മുൻപ് തുനിവ് എന്ന ചിത്രത്തിന്റെ ഇടവേളയിൽ നടൻ അജിത്തിന് ഒപ്പം ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ ദൂരമുള്ള ബൈക്ക് ട്രിപ്പിൽ മഞ്ജുവും ഉണ്ടായിരുന്നു. അന്ന് അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബിഎംഡബ്ലിയു ബൈക്കാണ് ഇപ്പോൾ മഞ്ജുവും വാങ്ങിയിരിക്കുന്നത്. ബൈക്ക് വാങ്ങുന്നതും ഓടിക്കുന്നതും തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് മഞ്ജു വാര്യർ ലൈസൻസ് എടുക്കുന്ന സമയത്ത് പറഞ്ഞിരുന്നു. അഡ്വഞ്ചർ സീരീസിൽ ഉൾപ്പെടുന്ന ബിഎംഡബ്ലിയു ബൈക്കിന് 28 ലക്ഷം രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക