മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രയപ്പെട്ട താരമാണ് മഞ്ജു വാര്യർ. ആദ്യ വരവിലും പിന്നീട് പതിനഞ്ച് വർഷങ്ങൾക്കിപ്പുറമുള്ള തിരിച്ചു വരവിലുമെല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രിയപ്പെട്ട നടി. ഒരുപിടി നല്ല ചിത്രങ്ങൾ പുറത്തു വരികയും അതേസമയം അണിയറയിൽ ഒരുങ്ങുകയും ചെയ്യുന്നുണ്ട്.
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന് പാക്കപ്പ്
തിരിച്ചു വരവിലും മലയാളികളുടെ മനസ്സിൽ എക്കാലത്തേയ്ക്കുമുള്ള പ്രിയ നടിയായി മഞ്ജു ഇടം നേടി. മലയാളത്തിന് പുറമെ തമിഴിലും മികവുറ്റ വേഷങ്ങളിൽ മഞ്ജു എത്തി. ധനുഷ്, അജിത്ത് എന്നിവർക്കൊപ്പമാണ് മഞ്ജു തമിഴിൽ എത്തിയത്. അതേസമയം, ഇനി ബോളിവുഡിലും മഞ്ജു സാന്നിധ്യമറിയിക്കുന്നെണ്ടെന്നാണ് വാർത്തകൾ.
അതേസമയം, മഞ്ജു പൊളിയാണ് എന്നാണ് ആരാധകർ പറയുന്നത്. മഞ്ജുവിന്റെ ബൈക്കിൽ ചുറ്റുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക