തനിക്കൊപ്പം ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന അഫീഫയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടു കിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിൻ നൽകിയ ഹർജി ഹൈക്കോടതി ഈ മാസം 19ന് പരിഗണിക്കും.
മകളെ 19ന് ഹാജരാക്കാമെന്ന് അഫീഫയുടെ പിതാവ് ഉറപ്പു നൽകിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ച് ഹർജി 19ന് പരിഗണിക്കാൻ മാറ്റിവച്ചത്.
അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു; എത്തുന്നത് 32 വർഷങ്ങൾക്ക് ശേഷം
പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ജനുവരി 27ന് ഇവർ വീട് വിട്ടു. അഫീഫയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി.
തുടർന്ന് കോടതി ഇരുവർക്കും ഒരുമിച്ച് ജീവിക്കുവാൻ അനുവാദം നൽകി. എന്നാൽ, മേയ് 30ന് അഫീഫയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നാണ് സുമയ്യയുടെ പരാതി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക